ഭിന്നശേഷിവിഭാഗത്തെ പരിമിതികളില്ലാത്തവണ്ണം മുഖ്യധാരയിൽ നിലനിർത്തുന്നതിന് സർക്കാർനടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. ജില്ലാ പഞ്ചായത്ത് ഹാളിൽ ഭിന്നശേഷിവിഭാഗത്തിലെ ഗുണഭോക്തകൾക്കായുള്ള മുചക്രവാഹനങ്ങളുടെ വിതരണഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകൾ, സർക്കാർ കാര്യാലയങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകപരിഗണന ആവശ്യമുള്ളവർക്കായി തടസരഹിത സൗകര്യങ്ങൾ ഉറപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിപ്രകാരം 57 മുചക്ര വാഹനങ്ങളാണ് നൽകുന്നത്. തദേശ സ്ഥാപനങ്ങളും ഇതര സർക്കാർ വകുപ്പുകളും ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ ക്ഷേമ പദ്ധതികൾക്കായി ബഡ്ജറ്റിൽ നീക്കിവച്ചപണം പൂർണമായിചിലവഴിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത് 40 ശതമാനത്തിൽ കൂടുതൽ ചലനവൈകല്യമുള്ള ബിപിഎൽ വിഭാഗത്തിലുള്ളവരാണ് ഗുണഭോക്താക്കൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ അനിൽ എസ്. കല്ലേലിഭാഗം, ജെ നജീബത്ത്, അംഗങ്ങളായ അഡ്വ. സി പി സുധീഷ് കുമാർ, ഗേളി ഷണ്മുഖൻ, അംബിക കുമാരി, ഷൈൻ കുമാർ, ജയശ്രീ വാസുദേവൻ പിള്ള, പ്രിജി ശശിധരൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080