Thursday, March 12, 2026

സപ്ലൈകോ പെട്രോൾ പമ്പ് ഉദ്ഘാടനവും സപ്ലൈകോ സിഗ്നേച്ചർ മാർട്ടിന്റെ ശിലാ സ്ഥാപനവും മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു.

ആറര ലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷൻ കാര്‍ഡുകള്‍ ലഭ്യമാക്കി: മന്ത്രി ജി.ആര്‍ അനില്‍

സംസ്ഥാനത്തെ ആറര ലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷൻ കാര്‍ഡുകള്‍ ലഭ്യമാക്കിയെന്ന് ഭക്ഷ്യ -പൊതുവിതരണ – ഉപഭോക്തൃകാര്യ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സപ്ലൈകോ പെട്രോള്‍ പമ്പ് ഉദ്ഘാടനവും സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ശിലാസ്ഥാപനവും കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

40 ലക്ഷം പേരാണ് സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നത്. മാവേലി സ്റ്റോര്‍ മുതല്‍ സിഗ്‌നേച്ചര്‍മാര്‍ട്ട് വരെ വിവിധതലങ്ങളില്‍ 1700 ഓളം വിൽപനശാലകൾ സപ്ലൈകോയ്ക്കുണ്ട്. എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, കെ-സ്റ്റോറുകള്‍, റേഷന്‍ കടകള്‍ എന്നിവയിലൂടെ സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വിതരണം വിപുലമാക്കി. പ്രതിമാസം 400 കോടിയിലധികം രൂപയുടെ വില്‍പ്പനയുണ്ട്. മരുന്ന്-പെട്രോളിയം വിതരണമേഖലകളിലും മുഖ്യപങ്കാളിത്തമുണ്ട്. പതിനാലാമത് പെട്രോള്‍ പമ്പാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് കൊല്ലം സിവില്‍ സപ്ലൈസ് കോംപ്ലക്‌സ് പരിസരത്ത് തുടങ്ങിയത്. വരുന്ന വര്‍ഷം ഒമ്പത് എണ്ണംകൂടി സ്ഥാപിക്കും.

റേഷന്‍കാര്‍ഡുകള്‍ തരംമാറ്റുന്നതിന് പുതുതായി ലഭിച്ച 69,000 അപേക്ഷകളില്‍ അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എം.നൗഷാദ് എംഎല്‍എ അധ്യക്ഷനായി; മേയര്‍ എ.കെ ഹഫീസ് മുഖ്യാതിഥിയും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി, ഡെപ്യൂട്ടി മേയര്‍ ഉദയസുകുമാരന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റ്റി.ഷൈനി, സപ്ലൈകോ റീജിയണല്‍ മാനേജര്‍ എ.സജാദ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ആര്‍ ജോണ്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് സ്മിത ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി സിന്ധു, താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ.സാറാമ്മ, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts