Tuesday, August 26, 2025

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ എം.എ.യൂസഫലിക്കൊപ്പം അബുദാബിയിൽ എത്തി സൂപ്പർതാരം രജനികാന്ത്;

ദുബായ്: തമിഴ് സൂപ്പർതാരം രജനികാന്ത് യുഎഇയിൽ എത്തി. എം.എ.യൂസഫലിയുടെ അതിഥിയായാണ് താരം രാജ്യത്ത് എത്തിയത്. കഴിഞ്ഞ ദിവസം യുഎഇ ൽ എത്തിയ രജനികാന്ത് 10 വർഷത്തെ വീസയ്ക്കായി അപേക്ഷ സമർപ്പിച്ചു. ബിസിനസ്, ആരോഗ്യം, കലാ-സാഹിത്യ രംഗങ്ങളിലെ പ്രതിഭകൾക്ക് ആദരവായി നൽകുന്നതാണ് ഗോൾഡൻ വീസ.

നഗരത്തിലെ ക്യാപിറ്റൽസ് ഹെൽത്ത് സ്‌ക്രീനിങ് കേന്ദ്രത്തിൽ അദ്ദേഹം വിസ അപേക്ഷയ്ക്ക് വേണ്ടി ആരോഗ്യപരിശോധന നടത്തി. പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ വീട്ടിൽ അതിഥിയായി സന്ദർശനം നടത്തിയതിനു ശേഷം ലുലു ഗ്രൂപ്പിന്റെ ആസ്ഥാനവും സന്ദർശിച്ചു. തമിഴ് ചലച്ചിത്ര നിർമാതാവ് സുരേഷ് ബാലാജിയാണ് രജനികാന്ത് യൂസഫലിയോടൊത്തുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അബുദാബിയിലെ ലുലു ആസ്ഥാന മന്ദിരത്തിൽ നിന്ന് റോൾസ് റോയ്‌സ് കാറിൽ യൂസഫലി തന്നെ ഡ്രൈവ് ചെയ്താണ് രജനികാന്തിനെ വീട്ടിലേക്കു കൊണ്ടുപോയത്. തുടർന്ന് വീട്ടിനകത്തേക്ക് സ്വീകരിച്ചാനയിക്കുന്നതും ഇരുവരും സംഭാഷണം നടത്തുന്നതും വിഡിയോയിൽ കാണാം. ഏറെ നേരം ചെലവഴിച്ചാണ് രജനികാന്ത് അവിടെ നിന്ന് മടങ്ങിയത്. നേരത്തെ മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കം പ്രമുഖ നടന്മാർക്കെല്ലാം ഗോൾഡൻ വീസ ലഭിച്ചതും അബുദാബിയിൽ നിന്നുതന്നെയായിരുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts