Monday, June 16, 2025

സുഗത നവതി; അമൃതപുരിയിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു.

അമൃതപുരി (കൊല്ലം): സുഗത നവതിയുടെ ഭാഗമായി സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിംഗ്, പാർലമെന്ററി കാര്യ മന്ത്രിയും പട്ടികജാതി ദേശീയ കമ്മീഷൻ മുൻ ചെയർമാനുമായ ഡോ. എൽ. മുരുഗൻ നിർവഹിച്ചു.

മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന സംഘടനയായ അയുദ്ധിന്റെ നേതൃത്വത്തിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന പരിപാടിയിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, അമൃത സി ഐ ആർ വിഭാഗം തലവൻ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, സ്കൂൾ ഓഫ് സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡി എസ് ശിവാനന്ദൻ, പ്രൊഫ. നാരായണൻ നായർ, സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി എന്നിവർ പങ്കെടുത്തു.

സാഹിത്യകാരിയും പ്രകൃതി സ്നേഹിയുമായ സുഗതകുമാരിയുടെ 90 മത് ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അമൃതപുരി ക്യാമ്പസിലെ അധ്യാപക, അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts