ഇറ്റലിയിലെ അൾട്രാ റൺ 250 പുഷ്പം പോലെ ഓടിയെത്തി കുണ്ടറ കാഞ്ഞിരകോട് സ്വദേശി സുഭാഷ് ആഞ്ചലോസ് ഇന്ത്യയുടെ അഭിമാനമായി.
ഇറ്റലിയിൽ നടക്കുന്ന ഏറെ ബുദ്ധിമുട്ടേറിയ അൾട്രാ റൺ 250 പൂർത്തിയാക്കി കൊല്ലം സ്വദേശി സുഭാഷ്. കഴിഞ്ഞ മൂന്നു ദിവസമായി ഇറ്റലിയിൽ നടന്ന അൾട്രാ റണ്ണിലെ 250 കിലോമീറ്റർ 90 മണിക്കൂർ കൊണ്ടാണ് പൂർത്തീകരിക്കേണ്ടത്.
എന്നാൽ സുഭാഷ് 78 മണിക്കൂറും 22 മിനിറ്റും 21 സെക്കൻഡിലും ലക്ഷ്യം മറികടന്നു. ഇറാനി സ്വദേശിയായ സൊഹേരെയും ലക്ഷ്യം കൈവരിച്ചു.
ലക്കോയിലെ പിയാസ കപ്പുച്ചിനിയിൽ നിന്ന് 10 ന് വൈകിട്ട് 6 മണിക്ക് ആരംഭിച്ച മത്സരം തടാകമായ കോമോയെ ചുറ്റി സഞ്ചരിക്കേണ്ട അതികഠിനവും സാഹസികവുമായ ഒന്നാണ്. കൃത്യമായ റൂട്ടുകൾ അടയാളപ്പെടുത്താത്തതിനാൽ മത്സരാർത്ഥികളെ ജിപിഎസ് വഴിയാണ് സംഘാടകർ പിന്തുടരുന്നതും ട്രാക്കുകൾ റെക്കോർഡ് ചെയ്യുന്നതും. അൾട്രാ റൺ 250 ജീവിതത്തിൽ നേടിയ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്നും മാനസികവും ശാരീരികവുമായി നേരിട്ട വെല്ലുവിളികളെ കീഴടക്കുന്ന ആവേശം വാക്കുകൾക്ക് അതീതമാണെന്നും സുഭാഷ് ആഞ്ചലോസ് പ്രതികരിച്ചു.
സോൾസ് ഓഫ് കൊല്ലം അംഗമായ സുഭാഷ് കുണ്ടറ കാഞ്ഞിരകോട് ചർച്ച് വ്യൂവിൽ ടി എം സെബാസ്റ്റ്യന്റെയും സനോമയുടെയും മകനാണ്. സിസിയാണ് ഭാര്യ. കെവിൻ നെവിൻ എന്നിവർ മക്കൾ.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ