Tuesday, August 26, 2025

ചെന്നൈയിൽ സിനിമ ചിത്രീകരണ സമയത്തുണ്ടായ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർ ഏഴുമലയ്ക്ക് ദാരുണാന്ത്യം.

ചെന്നൈയിൽ സിനിമ ചിത്രീകരണ സമയത്തുണ്ടായ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർ ഏഴുമലയ്ക്ക് ദാരുണാന്ത്യം.

തമിഴ് താരം കാർത്തി നായകനാകുന്ന സർദാർ 2 ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്നുവീണ സംഘട്ട സഹായി മരിച്ചു. എഴുമലൈയാണ് മരിച്ചത്. വീഴ്ചയിൽ എഴുമലൈയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണം.

ചെന്നൈ പ്രസാദ് സ്റ്റുഡിയോയിലാണ് സംഭവം. ചിത്രീകരണത്തിന് മുമ്പ് നടത്തിയ പരിശീലനത്തിന് ഇടയിലാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. അണിയറ പ്രവർത്തകർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts