കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.എൽ സജികുമാറിന്റെ തൃക്കോവിൽവട്ടം പഞ്ചായത്തിലെ സ്വീകരണ പരിപാടിയിൽ എസ്.എഫ്.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി അവതരിപ്പിച്ച ഫ്ലാഷ് മോബ് പ്രവർത്തകരെ ആവേശത്തിലാക്കി. തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷനിൽ 11 വിദ്യാർത്ഥിനികളുടെ സംഘമാണ് എസ്.എൽ. സജികുമാറിന്റെ പ്രചാരണാർത്ഥം ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. 34 കേന്ദ്രങ്ങളിലായിരുന്നു തൃക്കോവിൽവട്ടം പഞ്ചായത്തിലെ സ്ഥാനാർത്ഥി സ്വീകരണ പരിപാടികൾ നടന്നത്. സ്വീകരണ പരിപാടിയോട് അനുബന്ധിച്ച് ബൈക്ക് റാലിയും സംഘടിപ്പിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
