ഇലക്ട്രിക് ട്രോളി നിർമ്മിച്ച് കണ്ണനല്ലൂർ എ.കെ.എം പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥികൾ കൊല്ലം ജില്ലയ്ക്ക് അഭിമാനമായി;
കുണ്ടറ 21.3.2023: ഒറ്റചാർജിൽ 100 കിലോ ഭാരം വഹിച്ചുകൊണ്ട് 20 കിലോമീറ്റർ വേഗതയിൽ 40 കിലോമീറ്റർ സഞ്ചരിക്കുവാൻ കഴിയുന്ന ഇലക്ട്രിക് ട്രോളി നിർമ്മിച്ച കണ്ണനല്ലൂർ എ കെ എം പോളിടെക്‌നിക് കോളേജിലെ അവസാനവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം കുട്ടികൾ ജനശ്രദ്ധ ആകർഷിക്കുന്നു.
ഉപയോഗശുന്യമായ മെറ്റൽ റാഡ്, ഷീറ്റ് മുതലായവ ചാസ്സിസ് ആയിട്ട് ഉപയോഗിച്ച് കൊണ്ട് ഹബ്ബ് മോട്ടോർ, ബാറ്ററി, ഇന്റലിജിൻറ് ബ്രഷ്ലസ് കൺട്രോളർ തുടങ്ങിയവ കമ്പോണേന്റ്സ് ആയി ഉപയോഗിച്ചും രൂപകല്പന ചെയ്ത് നിർമിച്ച അത്യാധുനിക ഭാരം വഹിക്കാൻ ശേഷി ഉള്ളതാണ് ഇലക്ട്രിക് ട്രോളി.
കോളേജ് അധ്യാപകരായ ബിബിൻ രാജ്, വിഷ്ണു ചക്രപാണി എന്നിവരുടെ നേതൃത്വത്തിൽ മൊഹമ്മദ് അജാസ്, ആദിൽ ജാഫർ, ഷൈൻ വർഗ്ഗീസ് പണിക്കർ, ജെറിൻ ജോൺ, അഭിരാം അനിൽ, റിജോമോൻ കെ, ബാഹുൽ ബി കൃഷ്ണ, അതുൽ എ എസ് എന്നിവർ ചേർന്നാണ് ഇലക്ട്രിക് ട്രോളി നിർമ്മിച്ചത്.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം