Tuesday, August 26, 2025

കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ തെരുവ്‌നായ പ്രതിരോധ കുത്തിവയ്പ്.

തെരുവ്‌നായ പ്രതിരോധ കുത്തിവയ്പിന്റെ ഉദ്ഘാടന കേന്ദ്രമായി കുന്നിക്കോട് പോലീസ് സ്റ്റേഷന്‍. മൃഗസംരക്ഷണവകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് കുത്തിവയ്പ് നടത്തിയത്. ജില്ലാ പഞ്ചായത്തുമായിചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ കിഴക്കന്‍ മേഖലാതല പ്രവര്‍ത്തനത്തിനാണ് തുടക്കമായത്. ജില്ലയിലെ മുഴുവന്‍ തെരുവുനായ്ക്കള്‍ക്കും കുത്തിവയ്പ് ഉറപ്പാക്കുന്ന പദ്ധതിയാണിത്. 65 ലക്ഷം രൂപയാണ് ചിലവഴിക്കുക.

ചിതറ, പത്തനാപുരം, തൊടിയൂര്‍, തഴവ, അലയമണ്‍, നീണ്ടകര, ക്ലാപ്പന, മയ്യനാട്, കുളക്കട, തൃക്കോവില്‍വട്ടം പഞ്ചായത്തുകളിലെ 8,241 ഓളം തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. നാലുനായ്പരിപാലകരും ഒരു മൃഗ ഡോക്ടറും ഉള്‍പ്പെട്ടതാണ് ഒരു സ്‌ക്വാഡ്. നായ്ക്കളെ വാക്‌സിന്‍ നല്‍കി മാര്‍ക്ക് ചെയ്ത് വിട്ടയയ്ക്കുകയാണ്.

വാക്‌സിന്‍ കൈമാറ്റ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് റജീന തോമസ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ എന്‍. അനില്‍കുമാര്‍, ആര്‍. ജയകുമാര്‍, ഷാഹുല്‍, അദമ്യ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി ഷൈന്‍കുമാര്‍, സബ് ഇന്‍സ്പക്ടര്‍മാരായ സന്തോഷ്, സുനിതാ ബീഗം, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ പി ബേബി, ഡോ. ബിന്നി സാമുവല്‍, ഡോ. ആരമ്യ തോമസ്, ഡോ. അലോഷ്യസ്, ഡോ.വിശാഖ്, തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts