കൊല്ലം: സംസ്ഥാന വടംവലി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കൊല്ലം യു കെ എഫ് എന്‍ജിനീയറിങ് ഓട്ടോണമസ് കോളേജില്‍ (പാരിപ്പള്ളി) വച്ച് സംഘടിപ്പിച്ച 32മത് സംസ്ഥാന സീനിയര്‍ വടംവലി മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് ആധിപത്യം. പുരുഷ, വനിത, മിക്സഡ് കാറ്റഗറിയില്‍ 14 ജില്ലാ ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരത്തില്‍ 600 കിലോഗ്രാം 640 കിലോഗ്രാംപുരുഷ വിഭാഗത്തിലും, 500 കിലോഗ്രാം വനിതാ വിഭാഗത്തിലും, 580 കിലോഗ്രാം മിക്സഡ് വിഭാഗത്തിലും നടന്ന മത്സരങ്ങളിലാണ് പാലക്കാട് ജില്ല മികച്ച നേട്ടം കരസ്ഥമാക്കിയത്.
സീനിയര്‍ വിഭാഗം പുരുഷ ടീമുകളുടെ 640 കിലോഗ്രാം വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പാലക്കാട്, തൃശൂര്‍ ടീമുകളും മൂന്നാം സ്ഥാനം കൊല്ലം ജില്ല ടീമിനെ പ്രതിനിധീകരിച്ച് ആതിഥേയരായ യു കെ എഫ് കോളേജ് വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. 600 കിലോഗ്രാം വിഭാഗത്തില്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ ഒന്നും രണ്ടും കാസര്‍ഗോഡ് മൂന്നും സ്ഥാനങ്ങള്‍ നേടി. 500 കിലോഗ്രാം വനിതാ വിഭാഗത്തില്‍ പാലക്കാട്, കാസര്‍ഗോഡ്, തൃശ്ശൂര്‍ ടീമുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍, 580 കിലോഗ്രാം മിക്സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ ടീമും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കാസര്‍ഗോഡ്, പാലക്കാട് ടീമുകള്‍ സ്വന്തമാക്കി.
സംസ്ഥാന വടംവലി അസോസിയേഷന്‍റെ നിയന്ത്രണത്തില്‍ നടന്ന 32 മത് സംസ്ഥാന സീനിയര്‍ വടംവലി മത്സരത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിച്ചു. യു കെ എഫ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറും സംഘാടകസമിതി ചെയര്‍മാനുമായ പ്രൊഫ ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വടംവലി അസോസിയേഷന്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ്, പരവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി ശ്രീജ, വൈസ് ചെയര്‍മാന്‍ എ സഫര്‍ കയാല്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എം കെ ശ്രീകുമാര്‍, സംഘാടക സമിതി വൈസ് ചെയര്‍മാനും കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. ജയരാജു മാധവന്‍, കണ്‍വീനറും കോളേജ് വൈസ് പ്രിന്‍സിപ്പാളുമായി ഡോ. വി എന്‍ അനീഷ്, ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഡയറക്ടറുമായ പ്രൊഫ. ഉണ്ണി സി. നായര്‍, സംഘാടക സമിതി രക്ഷാധികാരിയും പിടിഎ പാട്രണുമായ എ സുന്ദരേശന്‍, പബ്ലിസിറ്റി കണ്‍വീനറും ആര്‍ക്കയിറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാനുമായ സജിന്‍, സംസ്ഥാന വടംവലി അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി സിനോ പി ബാബു എന്നിവര്‍ സംസാരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080