32 വർഷങ്ങൾക്ക് ശേഷം കുണ്ടറയിൽ നടക്കുന്ന ചാംപ്യൻഷിപ് കൂടിയാണിത്.
കുണ്ടറ പള്ളിമുക്ക് എം.ജി.ഡി.എച്ച്.എസ്.എസ് ഫോർ ബോയ്സിൽ നടക്കുന്ന 56-മത് സംസ്ഥാന ജൂനിയർ ബോൾബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ആറു കോർട്ടുകളിലായി നടക്കുന്ന മത്സരങ്ങളിൽ ആൺ പെൺ വിഭാഗങ്ങളിലെ സാന്നിധ്യം എല്ലാ ജില്ലകളിൽ നിന്നും ഉണ്ടായിരിക്കും.
കൊല്ലം ബോൾബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ ഉത്ഘാടനം ചെയ്തു. ബോൾബാഡ്മിന്റൺ ജില്ലാ സെക്രട്ടറി മുബാഷ് സ്വാഗതം ആശംസിച്ചു. കുണ്ടറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഓമനക്കുട്ടൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. വിനോദ്, വാർഡ് മെമ്പർ ദേവരാജൻ, കുണ്ടറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബാബുരാജ്, സംസ്ഥാന അസോസിയേഷൻ ഭാരവാഹികളായ എ. റഷീദ്, ചന്ദ്രസേനൻ, സ്കൂൾ പ്രിൻസിപ്പൽ സജി സർ, ഹെഡ്മാസ്റ്റമാരായ ജേക്കബ് സർ, റോയി സർ, പി.ടി.എ പ്രസിഡന്റ് സാജു തുടങ്ങിയവർ സംസാരിച്ചു.
ചാമ്പ്യൻഷിപ്പിന്റെ ചെയർമാനായി കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥിനെയും, ജനറൽ കൺവീനർ ആയി എം. ശ്രീകുമാറിനെയും തിരഞ്ഞെടുത്തു .വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080