Tuesday, August 26, 2025

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു ; പൃഥ്വിരാജ് മികച്ച നടൻ, നടി ഉർവ്വശി, ബീന ആർ ചന്ദ്രൻ ബ്‌ളെസ്സി സംവിധായകൻ, കാതൽ മികച്ച സിനിമ.

പൃഥ്വിരാജ് മികച്ച നടൻ, നടി ഉർവ്വശി, ബീന ആർ ചന്ദ്രൻ ബ്‌ളെസ്സി സംവിധായകൻ, കാതൽ മികച്ച സിനിമ.

തിരുവനന്തപുരം: ആടുജീവിതം പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ ഏറ്റവും മികച്ച നടനായി പൃഥ്വിരാജിനെയും നടിയായി ഉർവ്വശി, ബീന ആർ ചന്ദ്രൻ എന്നിവരേയും തെരഞ്ഞെടുത്തു.

ബ്‌ളെസ്സിയാണ് മികച്ച സംവിധായകൻ വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌ക്കാരവും നേടി. മമ്മൂട്ടി നിർമ്മിച്ച കാതൽ മികച്ച സിനിമയുമായി. ഒമ്ബത് പുരസ്‌ക്കാരങ്ങളാണ് ആടുജീവിതം നേടിയെടുത്തത്. ഉള്ളൊഴുക്കും ഇരട്ടയുമാണ് കാതലുമാണ് പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ മറ്റു സിനിമകൾ.

നടനും സംവിധായകനും പുറമേ മികച്ച അവലംബിത തിരക്കഥ, ജനപ്രിയചിത്രം, ഛായാഗ്രഹണം, മേക്കപ്പ്, ശബ്ദമിശ്രണം എന്നിങ്ങനെയുള്ള പുരസ്‌ക്കാരങ്ങളും സിനിമ നേടി. സിനിമയിൽ പൃഥ്വിക്കൊപ്പം മികച്ച പ്രകടനം നടത്തിയ നടൻ ഗോകുൽ ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹമായി. ജിയോബേബി മമ്മൂട്ടിയെ നായകനാക്കി എടുത്ത കാതൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം നേടിയെടുത്തു. രണ്ടു നടിമാരാണ് മികച്ച നടിയ്ക്കുള്ള പുരസ്‌ക്കാരം നേടിയത്. ഉള്ളൊഴുക്കിലെ പ്രകടനമാണ് ഉർവ്വശിയെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്. തടവ് എന്ന സിനിമയിലൂടെ ബീന ആർ ചന്ദ്രനും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം സിനിമയിലെ വൃദ്ധനെ അവതരിപ്പിച്ചതിനാണ് വിജയരാഘവൻ മികച്ച സഹനടനായത്. പൊമ്ബളൈ ഒരുമയിലെ പ്രകടനത്തിന് ശ്രീഷ്മ ചന്ദ്രൻ മികച്ച സ്വഭാവനടിയായി മാറി.

തടവ് എന്ന സിനിമ ചെയ്ത ഫാസിൽ റസാഖ് മികച്ച നവാഗത സംവിധായകനായി. ജോജുജോർജ്ജ് നിർമ്മിച്ച രോഹിത് എംജി കൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ‘ഇരട്ട’ മികച്ച തിരക്കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള പുരസ്‌ക്കാരം നേടി. ചാവേറിൽ ‘ചെന്താമരപ്പൂ’ എന്ന ഗാനം ഒരുക്കിയ ജസ്റ്റിൻ വർഗ്ഗീസാണ് മികച്ച സംഗീതസംവിധായകൻ. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌ക്കാരം കാതലിലെ ബാക്ക്ഗ്രൗണ്ട് സ്‌കോർ നടത്തിയ മാത്യൂസ് പുളിക്കാനും നേടി. പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ ‘തിങ്കൾപൂവിൽ ഇതളമർന്നു’ എന്ന ഗാനം ആലപിച്ച ‘ആൻ ആമി’ മികച്ച പിന്നണിഗായികയായപ്പോൾ പിന്നണിഗായകന് വിദ്യാധരൻ മാസ്റ്റർ പുരസ്‌ക്കാരം നേടി. 1947 പ്രണയം തുടരുന്നു എന്ന സിനിമയിലെ പ്രണയം തുടരുന്നു എന്ന സിനിമയിൽ ‘പതിരാണെന്ന് ഓർത്തു കനവിൽ’ എന്ന ഗാനത്തിനാണ് വിദ്യാധരൻ മാസ്റ്റർ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ഛായാഗ്രഹണം ആടുജീവിതത്തിന് ക്യാമറയൊരുക്കിയ സുനിൽ.കെ.എസും ഇതേ സിനിമയിൽ ശബ്ദമിശ്രണത്തിന് റസീൽ പൂക്കുട്ടിയും ശരത്‌മോഹനും മേക്കപ്പിന് രഞ്ജിത്ത് അമ്ബാടിയും പുരസ്‌ക്കാരം നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരം ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയിലൂടെ തെന്നൽ അഭിലാഷ് നേടി. മികച്ച ബലാതാരം ആൺ വിഭാഗത്തിൽ അഭിജിത്ത് മേനോൻ ‘പാച്ചുവും അത്ഭുതവിളക്കി’ലും നേടി. മികച്ച കലാസംവിധായകൻ 2018 എവരിവൺ ഈസ് എ ഹീറോ മോഹൻദാസ് നേടി. ഗാനരചയിതാവ് ഹരീഷ്‌മോഹനാണ്. സുലേഖാ മൻസിൽ നൃത്തം ഒരുക്കിയ ജിഷ്ണുവാണ് മികച്ച നൃത്ത സംവിധായകൻ.

സിങ്ക് സൗണ്ട് ഒ ബേബിയിൽ ഷമീർ അഹമ്മദ് നേടി. ഫെമിന ജബ്ബാർ( ഒ ബേബി) വസ്ത്രാലങ്കാരത്തിന് പുരസ്‌ക്കാരം നേടി. ഉള്ളൊഴുക്കിലെ രാജീവനെയും വാലാട്ടി എന്ന സിനിമയിലെ ടോണി എന്ന നായയ്ക്കും ശബ്ദം നൽകിയ റോഷൻ മാത്യൂവാണ് മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്. മാത്യൂസുമംഗല വനിതാ ഡബ്ബിംഗ് ആർടിസ്റ്റിനുള്ള പുരസ്‌ക്കാരവും നേടി. മഴവിൽകണ്ണിലൂടെ മലയാളസിനിമ മികച്ച സിനിമാഗ്രന്ഥമായി തെരഞ്ഞെടുത്തു. കൃഷ്ണകുമാറാണ് ഈ പുരസ്‌ക്കാരം നേടിയത്. ഗഗനാചാരി എന്ന സിനിമയും ഗോകുൽ (ഗഗനാചാരി), കൃഷ്ണൻ(ജൈവം), സുധി കോഴിക്കോട് (കാതൽ) എന്നിവർ പ്രത്യേക ജൂറി പരാമർശത്തിനും അർഹനായി. അന്തിമപട്ടികയിൽ എത്തിയത് 38 സിനിമകളാണ് വന്നത്.

സംസ്ഥാന പുരസ്കാരങ്ങൾ:

മികച്ച ജൂറി പരമാർശം- കൃഷ്ണൻ (ജൈവം)
പ്രത്യേക ജൂറി പരമാർശം – സുധി കോഴിക്കോട് (കാതൽ)
മികച്ച സഹനടൻ – ഗോകുൽ ആർ (ആടുജീവിതം)
ജനപ്രിയ ചിത്രം – ആടുജീവിതം (ബ്ലെസി)
മികച്ച നവാഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവി)
മികച്ച ജബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- സുമംഗല
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- റോഷൻ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)
മികച്ച ജൂറി പരമാർശം സിനിമ- ഗഗനഹാരി
മികച്ച മേക്കപ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്ബാടി (ആടുജീവിതം)
മികച്ച വസ്ത്രാലങ്കാരം -ഫെമിന
മികച്ച നൃത്ത സംവിധാനം – വിഷ്ണു
മികച്ച ശബ്ദമിശ്രണം- റസൂൽ പൂക്കുട്ടി, ശരത്ത് മോഹൻ (ആടുജീവിതം)
മികച്ച കലാ സംവിധാനം – മോഹൻദാസ് (2018)
മികച്ച ചിത്രസംയോജകൻ – സംഗീത് പ്രഥാപ് ( ലിറ്റിൽ മിസ് റാവുത്തർ)
മികച്ച പിന്നണി ഗായിക – ആൻ ആമി (തിങ്കൾ പൂവിൽ ഇതളവൾ- പാച്ചുവും അത്ഭുത വിളക്കും)
മികച്ച പിന്നണി ഗായകൻ – വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനിവിൽ..)
മികച്ച പശ്ചാത്തല സംഗീത സംവിധായകൻ- മാത്യൂസ് പുളിക്കൽ (കാതൽ)
മികച്ച സംഗീത സംവിധായകൻ- ജസ്റ്റിൻ വർഗ്ഗീസ് (ചാവേർ)
മികച്ച ഗാന രചൈതാവ് – ഹരീഷ് മോഹനൻ
മികച്ച തിരക്കഥ അഡാപ്റേറഷൻ – ബ്ലെസി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് രോഹിത് എജി കൃഷ്ണൻ (ഇരട്ട)
മികച്ച ഛായാഗ്രകൻ – സുനിൽ കെഎസ് (ആടുജീവിതം
മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ)
മികച്ച ബാലതാരം (പെൺ) – തെന്നൽ അഭിലാഷ് (ശേഷം മൈക്കിൽ ഫാത്തിമ)
മികച്ച ബാലതാരം (ആൺ) – അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുത വിളക്കും
മികച്ച സ്വഭാവ നടി – ശ്രീഷ്മ ചന്ദ്രൻ (പൊമ്ബുളൈ ഒരുമൈ)
മികച്ച സ്വഭാവ നടൻ – വിജയരാഘവൻ (പൂക്കാലം)
മികച്ച നടി- ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)
മികച്ച നടൻ- പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച സംവിധായകൻ – ബ്ലെസ്സി (ആടുജീവിതം)
മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട (രോഹിത് എംജി കൃഷ്ണൻ)
മികച്ച സിനിമ – കാതൽ (ജിയോ ബേബി).

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts