Monday, June 16, 2025

മദർ തെരേസ സേവനസംഘം അവാർഡ് കരസ്ഥമാക്കി കുണ്ടറ കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂൾ.

മദർ തെരേസ സേവനസംഘം അവാർഡ് കരസ്ഥമാക്കി കുണ്ടറ കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂൾ.

കുണ്ടറ : വിദ്യാർത്ഥിനികളിൽ സാമൂഹ്യസേവനത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിക്കുന്നതിനായി ചിറമേൽ അച്ഛൻറെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ ആരംഭിച്ച മദർ തെരേസ സേവനസംഘത്തിന്റെ 2023-24 വർഷത്തെ അവാർഡ് കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂൾ യൂണിറ്റിന് നൽകി.

കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിൽ നിന്നും 10 വിദ്യാർഥിനികൾ ചടങ്ങിൽ പങ്കെടുത്തു അവാർഡ് ഏറ്റുവാങ്ങി. ജൂലൈ പതിമൂന്നാം തീയതി ശനിയാഴ്ച എറണാകുളം സെൻറ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാൻറ് ഫിനാലെയിൽ വെച്ച് മലയാളത്തിൻറെ പ്രിയങ്കരനായ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിൽ നിന്ന് ക്യാഷ് അവാർഡും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും അടങ്ങുന്നതായിരുന്നു അവാർഡ്. വിജയികളായവർക്ക് 5000 രൂപയും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ലഭിച്ചു.

കൂടാതെ മദർ തെരേസ സംഘത്തിൽ അംഗങ്ങളായ എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. കുട്ടികളോടൊപ്പം പ്രോജക്ട് കോ-ഓർഡിനേറ്ററായ ഷീലാ ജോർജ് ടീച്ചർ, റീനാമേരി ടീച്ചർ എന്നിവർ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പരിപാടിയിൽ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts