Wednesday, August 27, 2025

എസ്.എസ്.എസ്.എൽ.സി പരീക്ഷ ഫലം; 99.69% വിജയം; 71,831 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്​.

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. 71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. മന്ത്രി വി.ശിവൻകുട്ടിയാണ് എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചത്.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയമാണ് (99.92). വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാലാ (100 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്– 4964 പേർ. ടിഎച്ച്എസ്എൽസി പരീക്ഷയിൽ 2944 പേർ പരീക്ഷ എഴുതിയതിൽ 2938 പേർ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts