Saturday, October 11, 2025

കുണ്ടറയിൽ പരാതി അന്വേഷിക്കാൻ എത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് മർദ്ദനം.

കുണ്ടറ 20.8.2025 : കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാറിന് ആണ് മർദ്ദനമേറ്റത്. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അവധി എടുത്തതിനെ തുടർന്ന് കുണ്ടറ സ്റ്റേഷനിൽ ചാർജ് എടുത്ത ഉദയകുമാർ പടപ്പക്കര എൻ എസ് നഗറിലെ ഒരു മരണവീട്ടിൽ സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ടുള്ള വാക്കുതർക്കം അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു.

അവിടുണ്ടായിരുന്നവർ തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ രണ്ടുപേര് ചേർന്ന് ഉദയകുമാറിനെ അസഭ്യം പറഞ്ഞുകൊണ്ട് മർദ്ധിക്കുകയിരുന്നു. തലയുടെ പുറകുവശത്തു മർദ്ദനമേറ്റ ഉദയകുമാറിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവുമായി ബന്ധപ്പെട്ട് പടപ്പക്കര സ്വദേശികളായ സെബാസ്റ്റ്യൻ, പ്രദീപ് എന്നീ രണ്ടുപേർക്കെതിരെ കുണ്ടറ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts