കൊല്ലം : കരുനാഗപ്പള്ളി കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ നവംബർ 17 മുതൽ 28 വരെ നടക്കുന്ന വൃശ്ചികമഹോത്സവത്തിന് പ്രത്യേക സുരക്ഷാ-ഗതാഗതക്രമീകരണങ്ങൾ ഒരുക്കുമെന്ന് എ ഡി എം ജി. നിർമൽ കുമാർ. ചേമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കവേ ക്ഷേത്രത്തിലേക്ക് എത്താൻ ഫെറി ബോട്ടുകൾ, ജങ്കാറുകൾ എന്നിവ ഏർപ്പെടുത്താനും നിർദ്ദേശം നൽകി. തീരദേശ- ദേശീയപാതകളിലൂടെ കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും.
കുടിവെള്ളം, ശൗചാലയ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഉത്സവദിവസം മാലിന്യ നിർമാർജനത്തിന് ഹരിതകർമ്മ സേനയുടെ പ്രത്യേകസംഘം ശുചിത്വമിഷനുമായിചേർന്ന് ഭക്ഷ്യമാലിന്യം നീക്കംചെയ്യാൻ സംവിധാനവും ഉറപ്പാക്കും. സുഗമമായ അന്നദാനത്തിനും വാഹന പാർക്കിങ്ങിനും കൂടുതൽ സ്ഥലം ഒരുക്കും. നാല് ആംബുലൻസ് സർവീസുകൾ ക്ഷേത്രഭരണകമ്മിറ്റി ഏർപ്പാടാക്കി. പോലീസിന്റെ പ്രത്യേക സ്‌ക്വാഡുകളും, കരുനാഗപ്പള്ളി, ചവറ ഫയർഫോഴ്സ് യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കി.
അടിയന്തര ചികിത്സസൗകര്യങ്ങൾ ഒരുക്കേണ്ടത് ചവറ സാമൂഹിക ആരോഗ്യ കേന്ദ്രമാണ്. ക്ഷേത്രപരിസരത്തെ ഭക്ഷ്യവിപണനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി. ഹരിത പ്രോട്ടോകോൾ നടപ്പാക്കാൻ ജില്ലാ ശുചിത്വ മിഷന് നിർദ്ദേശം നൽകി. ഉത്സവദിവസങ്ങളിൽ കരുനാഗപ്പള്ളി-ഓച്ചിറ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആർ ടി ഒ, പോലീസ്, കെ എസ് ആർ ടി സി, ദേശീയപാത അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
