കൊല്ലം : മുൻ കൊല്ലം DCC പ്രസിഡന്റും മുൻ കെപിസിസി വൈസ് പ്രസിഡൻ്റും കൊല്ലം പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റും കേരള സ്പോർട്സ് കൗൺസിലിന്റെ മുൻ പ്രസിഡന്റും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ മുൻ വൈസ് പ്രസിഡൻ്റും വീക്ഷണം ദിനപത്രത്തിന്റെ മുൻ മാനേജിങ് എഡിറ്ററും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഡോ: ശൂരനാട് രാജശേഖരൻ (76) അന്തരിച്ചു. അർബുദ ബാധി തനായി ചികിത്സയിൽ ഇരിക്കേ കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മലയാള സാഹിത്യത്തിൽ കേരള സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. വർഷങ്ങളായി കൊല്ലം ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിലാണ് സ്ഥിരതാമസം. സംസ്ക്കാരം ഇന്ന് (11- 04- 2025) വൈകിട്ട് 5:00 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080