ഈസ്റ്റ്കല്ലട : 2025 ഡിസംബർ 31 ന് ഉണ്ടായ തീപിടുത്തത്തിൽ വീട് പൂർണ്ണമായും കത്തിനശിച്ച ഈസ്റ്റ്കല്ലട പഞ്ചായത്തിലെ ചിറ്റുമല വാർഡ് പവിഴത്തു വീട്ടിൽ രാഹുൽ – രഞ്ജിത ദമ്പതികൾക്ക് വലിയവിള ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന പത്താമത്തെ വീടിന്റെ കല്ലിടീൽ ചടങ്ങ് നടന്നു. ഈസ്റ്റ്കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ, വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, സെക്രട്ടറി സ്മിതാ രാജൻ, സെന്റ് ജോസഫ് ഹോംസ് പ്രതിനിധികളായ പ്രവീൺ കുമാർ, ഷിബു വടക്കടത്ത്, രേവതി പ്രവീൺ, റമ്മി സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
താമസിച്ചിരുന്ന വീട് പൂർണ്ണമായും അഗ്നിക്കിരയായതോടെ ദുരിതത്തിലായ ഈ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയാണ് വലിയവിള ഫൗണ്ടേഷൻ സഹായഹസ്തവുമായി മുന്നോട്ടുവന്നത്. സ്കൂളുകളുടെ ഫൗണ്ടേഴ്സ് ഡേ (Founders’ Day) ആയ 2026 ജൂലൈ 15-ന് വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
അർഹരായവർക്ക് തലചായ്ക്കാൻ ഒരിടമൊരുക്കുക എന്ന ലക്ഷ്യത്തോടെ വലിയവിള ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ഭവനനിർമ്മാണ പദ്ധതിയിലെ പത്താമത്തെ വീടാണിത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
