Monday, March 2, 2026

എസ്എൻഡിപി യോഗം ശാഖ നേതൃത്വ സംഗമം കുണ്ടറ ഇളമ്പള്ളൂർ വിസ്മയ കൺവെൻഷൻ സെൻററിൽ വച്ച് നടക്കും

കുണ്ടറ : എസ്.എൻ.ഡി.പി. യോഗത്തിന്റെ ആഭിമുഖ്യത്തിൽ കുണ്ടറ, ചാത്തന്നൂർ, കുന്നത്തൂർ എസ്.എൻ.ഡി.പി. യൂണിയനുകളുടെ കീഴിലുള്ള ശാഖകളുടെ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ശാഖാ നേതൃത്വം സംഗമം 2025 ഒക്ടോബർ 20 തിങ്കൾ രാവിലെ 9 മണി മുതൽ ഇളമ്പള്ളൂർ വിസ്മയ കൺവെൻഷൻ സെൻററിൽ വച്ച് നടക്കും.

എസ്എൻഡിപി യോഗത്തിൻ്റെ പ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ശക്തമായി മുന്നേറുന്നതിന്റെ ഭാഗമായി കുടുംബയൂണിറ്റ് തലം മുതൽ സംഘടനയ്ക്ക് കൂടുതൽ കരുത്തേകുവാൻ യോഗത്തിന്റെ നേതൃത്വത്തിൽ ശാഖാ നേതൃത്വം സംഗമങ്ങൾ നടത്തപ്പെടുകയാണ്. കാലഘട്ടത്തിനൊപ്പമുള്ള വെല്ലുവിളികളെ അതിജീവിച്ച് സംഘടനയെ ശക്തമായി മുന്നോട്ടു നയിക്കുവാൻ കഴിയുന്ന നിലയിലേക്ക് ഓരോ നേതാക്കന്മാരെയും പ്രാപ്തരാക്കുന്നതിനായാണ് ഈ മഹാസംഗമം നടത്തുന്നത്.

എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിക്കുന്ന യോഗം, കുമാരി ശിവനന്ദ ആലപിക്കുന്ന ഗുരുസ്മരണയോട് കൂടി ആരംഭിക്കുന്നു. സംഘടനാ വിശദീകരണം എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി നിർവ്വഹിക്കും. സംഘടന സന്ദേശം എസ്എൻഡിപി യോഗം ദേവസം സെക്രട്ടറി അരയാക്കണ്ടി സന്തോഷും, യൂണിയൻ റിപ്പോർട്ട് അവതരണം എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡണ്ട് ബി ബി ഗോപകുമാറും നടത്തും.

തദവസരത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എസ്എൻഡിപി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വക്കറ്റ് എസ് അനിൽകുമാർ, എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ വിജയകുമാർ, എസ്എൻഡിപി യോഗം കുന്നത്തൂർ യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ് എന്നിവർ ആശംസകൾ പറയും യോഗത്തിന് എസ്എൻഡിപി യോഗം കുണ്ടറ യൂണിയൻ പ്രസിഡണ്ട് ഡോക്ടർ ജി ജയദേവൻ സ്വാഗതവും എസ്എൻഡിപി യോഗം കുന്നത്തൂർ യൂണിയൻ പ്രസിഡണ്ട് ആർ ശ്രീകുമാർ കൃതജ്ഞതയും അർപ്പിക്കും

കുണ്ടറ, കുന്നത്തൂർ, ചാത്തന്നൂർ യൂണിയനുകളിൽ നിന്നായി 4000പേർ ഈ യോഗത്തിൽ പങ്കെടുക്കും. സമ്മേളനം നടത്തിപ്പുമായി ബന്ധപ്പെട്ട് വിസ്മയ കൺവെൻഷൻ സെൻററിൽ വിപുലമായ ഒരുക്കങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു.

വിവിധ യൂണിനുകളിൽ എല്ലാ ശാഖകളലും മാസങ്ങൾക്ക് മുമ്പേ പ്രത്യേകം കമ്മറ്റികൾ വിളിച്ചുകൂട്ടിയും മേഖലാ മീറ്റിംഗിൽ വിളിച്ചു കൂട്ടിയും നേതൃത്വം സംഗമത്തിലേക്ക് ഭാരവാഹികളെയും പ്രവർത്തകരെയും ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി സജ്ജരാക്കിയിട്ടുള്ളതാണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts