കുണ്ടറ യൂണിയൻ കോൺഫറൻസ് ഹാളിൽ എസ്.എൻ.ഡി.പി കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
വനിതാ സംഘം കുണ്ടറ യൂണിയൻ ചെയർമാൻ ശ്രീലത ഗുരുപ്രസാദ് സ്വാഗതം പറഞ്ഞു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
വനിത സംഘം കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ, വനിതാ സംഘം കുണ്ടറ യൂണിയൻ ചെയർമാൻ ശ്രീലത ഗുരുപ്രസാദ്, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, വനിതാ സംഘം കോഡിനേറ്റർ എസ്. അനിൽകുമാർ, യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സിബു വൈഷ്ണവ്, യൂണിയൻ കൗൺസിലർമാരായ വി. ഹനീഷ്, പ്രിൻസ് സത്യൻ, പുഷ്പ പ്രതാപ്, ജി ലിബു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി. സജീവ്, വനിതാ സംഘം കുണ്ടറ യൂണിയൻ കൺവീനർ സച്ചു തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് : ശ്രീലത ഗുരുപ്രസാദ്
സെക്രട്ടറി : സച്ചു
വൈസ് പ്രസിഡന്റ് : സുനില രാജേന്ദ്രൻ
ട്രെഷറർ : ഉഷാ സുധീഷ്
കേന്ദ്രസമിതി : ശശികല, ആശ വിനോദ്, ഗായത്രി ഉദയൻ
കമ്മിറ്റി അംഗങ്ങൾ :
ഷീബ, നീന ശശി, രേണുക,അനിത ഷാജി, സുഷ സുരേഷ് എന്നിവരെ തെരഞ്ഞെടുത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080