തിരുവന്തപുരത്തു നിന്ന് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ട് കോട്ടയം വരെയുള്ള യാത്രയിൽ സാരഥികളായത് ബസ് ഡ്രൈവർമാരായ ശ്യാമും ബാബുവും ആണ്. കഴിഞ്ഞ രണ്ടു ദിവസം എന്താണ് സംഭവിച്ചതെന്ന് ഇവർ അറിഞ്ഞിട്ടില്ല. രാവിലെ ഏഴു മണിക്ക് തുടങ്ങിയതാണ് യാത്ര. വളരെ റിസ്ക് പിടിച്ച യാത്ര ആയിരുന്നു. ‘മഴ പെയ്തിട്ടും ജനങ്ങൾ മാറിയില്ല, 150 കിലോമീറ്ററിൽ കാഴ്ചക്കാരില്ലാതെ 200 മീറ്റർ പോലും ഉണ്ടായിട്ടില്ല. ഇന്നലെ മുതൽ റോഡും ടാറും ഇവർ കണ്ടിട്ടില്ല, ബസ്സിന്റെ നാലുചുറ്റും ജനങ്ങളായിരുന്നു. മഴ പെയ്തിട്ടുപോലും ജനങ്ങൾ മാറിയില്ല. ഇങ്ങനൊരു തിരക്ക് ആദ്യമായാണ് കാണുന്നതെന്ന് ഇവർ പറഞ്ഞു. ഇതുപോലൊരു തിരക്ക് ഉത്സവപ്പറമ്പിൽ പോലും കണ്ടിട്ടില്ല.
ഉമ്മൻചാണ്ടിയെ പോലുള്ള ഒരു ജനകീയ നേതാവിന്റെ അന്ത്യയാത്രയിൽ സാരഥികൾ ആയതിൽ ഇവർ അഭിമാനിക്കുന്നു എന്ന് പറഞ്ഞു. ഒരു പോറലുപോലുമില്ലാതെ മലയാളികളുടെ ജനകീയ നേതാവിനെ പുതുപ്പള്ളിയിൽ എത്തിച്ച നിങ്ങൾക്ക് കേരളത്തിന്റെ നന്ദി.
Follow us on Kundara MEDIA
Facebook|Youtube| nstagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ