കൊച്ചി: നടൻ മമ്മൂട്ടിയെ കാണാൻ ജെൻസൺ ഇല്ലാതെ ശ്രുതി കൊച്ചിയിലെത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്‌ടപ്പെട്ടപ്പോഴും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്റെ കഥയറിഞ്ഞ മമ്മൂട്ടി, എഡിറ്റോറിയൽ സംഘടിപ്പിക്കുന്ന ട്രൂത്ത് മംഗല്യം സമൂഹ വിവാഹച്ചചടങ്ങിൽ ശ്രുതിയെയും ജെൻസണെയും ഉൾപ്പെടുത്തണമെന്നു നിർദേശിച്ചിരുന്നു.
ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു. വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്രപറഞ്ഞത്.. എങ്കിലും വിവാഹച്ചടങ്ങിലേക്കു ശ്രുതിയെ വിളിക്കണമെന്നും അവർക്കായി കരുതിവച്ചതെല്ലാം ശ്രുതിയെ നേരിട്ടേൽപ്പിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു.
തുടർന്നു ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ മമ്മൂട്ടിയുടെ സുഹൃത് കൂടിയായ സമദ് അതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. എഡിറ്റോറിയൽ സംഘടിപ്പിച്ച ട്രൂത്ത് മാംഗല്യത്തിലൂടെ ശ്രുതിയുടേയും ജെൻസണിൻ്റേയും വിവാഹത്തിനായി മാറ്റിവച്ച തുക മമ്മൂട്ടി ശ്രുതിക്ക് കൈമാറി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080