Tuesday, August 26, 2025

കേരളത്തില്‍ ശക്തികാട്ടാന്‍ ശിവസേനയുടെ കാംഗാര്‍ സേന; ഭാരതീയ കാംഗാർ സേനയുടെ സംസ്ഥാന കാര്യാലയം തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു.

തൃശൂർ : ശിവസേന ( ഉദ്ദവ് ബാലാസാഹേബ് താക്കറെ) യുടെ തൊഴിലാളി സംഘടനയായ ഭാരതീയ കാംഗാർ സേനയുടെ സംസ്ഥാന കാര്യാലയം തൃശൂർ മച്ചിങ്ങൽ ലൈനിൽ ഇന്ന് രാവിലെ 10. 30 ന് മുൻ കേന്ദ്ര മന്ത്രിയും BKS ദേശീയ പ്രസിഡൻ്റും ശിവസേന എം.പി യുമായ അർവിന്ദ് സാവന്ത് നിർവഹിച്ചു.

ശിവസേന കേരള രാജ്യ പ്രമുഖ് സജി തുരുത്തിക്കുന്നേൽ, സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമല, ബികെഎസ് സംസ്ഥാന സെക്രട്ടറി വിബിൻ ദാസ് കടങ്ങോട്ട്, ശിവസേന തമിഴ്നാട് സംസ്ഥാന സെക്രട്ടറി മുരുകൻ, ശിവസേന തൃശൂർ ജില്ലാ പ്രസിഡൻ്റ് മധു കാരിക്കോടൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ശിവസേനയുടെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി അർഹതപ്പെട്ടവർക്കുള്ള വീൽ ചെയറുകളും, തയ്യൽ മെഷിനുകളും വിതരണം ചെയ്തു.

ഉച്ചതിരിഞ്ഞ് 2.30 ന് കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന ശിവസേന കേരള സംസ്ഥാന സമിതി അംഗങ്ങളുടെ ലീഡേഴ്സ് മീറ്റ് ശിവസേന കേരള സമ്പർക്ക പ്രമുഖും കൂടിയായ അർവിന്ദ് സാവന്ത് ഉദ്ഘാടനം ചെയ്തു . തുടർന്ന് ശിവസേനയുടെ കേരളത്തിലെ പ്രവർത്തനങ്ങളെ കുറിച്ചും നയ രൂപീകരണത്തെ കുറിച്ചും ശിവസേന സംസ്ഥാന സമിതി അംഗങ്ങളുമായി ചർച്ച ചെയ്തു. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശിവസേനയുടെ പ്രാതിനിധ്യം പതിനാല് ജില്ലയിലും തെളിയിക്കുമെന്ന് ശിവസേന കേരള രാജ്യപ്രമുഖ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു.

തുടർന്ന് ഹൈക്കോടതിക്ക് സമീപം കുട്ടപ്പായി റോഡിലുള്ള ശിവസേന സംസ്ഥാന കാര്യാലയത്തിൽ നടക്കുന്ന എറണാകുളം ജില്ലാ പ്രീ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 2 ന് മുംബൈയിലേക്ക് തിരിക്കുമെന്ന് ശിവസേന കേരള രാജ്യ പ്രമുഖ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts