സിനിമയിലെ നായകൻ അവർ അഭിനയിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളെ, നായക പരിവേഷം പ്രേഷകരുടെ മനസ്സിനെ കീഴടക്കുന്നതിൽ ഫൈറ്റിന് വലിയൊരു പങ്കുണ്ട്. ഒരുപക്ഷെ ചില സിനിമകളുടെ ഹൈലൈറ്റ് ആയി മാറുന്നതും ഇതേ ഫൈറ്റും ആക്ഷനും കൊണ്ടൊക്കെ തന്നാകും.
എന്നാൽ അത് പ്രേക്ഷക മനസ്സിലേക്ക് എത്തേണ്ട വിധത്തിൽ എത്താൻ, ദൃശ്യങ്ങൾ ക്രിയാത്മകമായി എഡിറ്റ് ചെയ്തില്ലെങ്കിൽ പ്രതീക്ഷിക്കുന്നത്ര റിസൾട്ട് കിട്ടിയെന്നും വരില്ല. അവിടെയാണ് ഒരു എഡിറ്ററുടെ കഴിവ് പ്രസക്തമാകുന്നത്.
ടർബോ കണ്ടപ്പോൾ ഒരു കാരൃം ഉറപ്പായി, ആക്ഷൻ സിനിമ എഡിറ്റിങ്ങിൽ മലയാളത്തിൽ ഒരു സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് ടർബോയുടെ എഡിറ്റർ ഷമീർ മുഹമ്മദ് തന്നാണ്. മാളികപ്പുറം സിനിമയിലെയും ആറാട്ടിലെയും ഫൈറ്റ് സീൻ പ്രേഷക മനസ്സിൽ നിന്നും ഒരിക്കലും മായുകയില്ല. അത്രയ്ക്ക് സൂഷ്മമായിട്ടാണ് അതിലെ ആക്ഷൻ സീനുകൾ എഡിറ്റ് ചെയ്തിരിക്കുന്നത്.
മാളികപ്പുറം, അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, മെക്സിക്കൻ അപാരത, അജഗജാന്തരം, ആറാട്ട് ഫൈറ്റ്, കടുവ, കാപ്പ, ഇപ്പോ ദാ..ടർബോയും. ടർബോയിലെ ഫൈറ്റുകളും കാർ ചേയ്സും ഉൾപ്പെടെ ഇത്രയും പ്രേക്ഷക മനസ്സിനെ കീഴടക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിലെ പ്രധാന കാരണം ഷമീർ മുഹമ്മദ് എന്ന എഡിറ്റർ തന്നെയാണ്.. അത്രയ്ക്ക് മനോഹരമായിട്ടാണ് ഓരോ സീനും എഡിറ്റ് ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശിയായ ഷമീർ സിനിമ നിർമ്മാതാവ് കൂടിയാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp