ശാസ്താംകോട്ട ഡി.വൈ.എസ്.പി എസ്.ഷെരീഫിന് ജന്മനാടിന്റെ ആദരവ്.
ആദ്യമായാണ് ഡി.വൈ.എസ്.പി എസ്.ഷെരീഫിന് ജന്മനാട്ടിൽ നിന്നും ഒരു ആദരവ് ലഭിച്ചത്. അതും പഠിച്ച സ്കൂളിൽ നടന്ന ചടങ്ങിൽ.
ചീരങ്കാവ് 1-15-2023: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചീരങ്കാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ പ്രസിഡണ്ട് എസ്. ദേവരാജൻ ആണ് ഡി വൈ എസ് പി എസ്. ഷെരീഫിനു മൊമെന്റോ നൽകി ആദരിച്ചത്. ചീരങ്കാവ് ചിറവിളയിൽ ഷാഹുൽ ഹമീദിന്റെയും റുഖിയ ബീവിയുടെയും മകനാണ് ഡി.വൈ.എസ്.പി ഷെരീഫ്.
ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ച ഡി.വൈ.എസ്.പി ഭൂരിഭാഗം സമയവും ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം ആണ് നടത്തിയത്. അത് വേദിയിലും സദസ്സിലും ഇരുന്ന മുതിർന്നവർക്കും കുട്ടികൾക്കും ലഹരി ഉപയോഗത്തിന്റെ വിപത്തുകളെക്കുറിച്ചും, വ്യാപാര വ്യവസായ മേഖലയിലെ ആത്മാർത്ഥ സൗഹൃദങ്ങളെ കുറിച്ചും വലിയൊരു തിരിച്ചറിവുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗമായിരുന്നു എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം