പുതുവത്സരരാവിലെ എല്ലാ ആഘോഷങ്ങൾക്കും വെടിക്കെട്ടുകൾക്കും ഷാർജ പൊലീസ് നിരോധനം ഏർപ്പെടുത്തി ഷാർജ.
ചൊവ്വാഴ്ച രാത്രിയാണ് പുതുവർഷ ആഘോഷങ്ങൾ തടഞ്ഞു കൊണ്ട് ഷാർജ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ 20,000-ത്തിലധികം പേർ കൊല്ലപ്പെട്ട ഗാസയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ “ആത്മാർത്ഥമായ പ്രകടനമാണ്” ഈ തീരുമാനം.
എല്ലാ “സ്ഥാപനങ്ങളോടും വ്യക്തികളോടും” സഹകരിക്കാനും പ്രഖ്യാപനം പാലിക്കാനും സേന അഭ്യർത്ഥിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് ചൊവ്വാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെ അറിയിച്ചു. നിയമലംഘകർക്കെതിരെ ചുമത്തുന്ന ശിക്ഷകൾ പോലീസ് വ്യക്തമാക്കിയിട്ടില്ല.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ