Tuesday, August 26, 2025

പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു.

പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകീട്ടോടെ ആരോഗ്യനില മോശമാകുകയായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി അൻപതോളം ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ൽ പ്രേമഗീതങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ൽ അദ്ദേഹം ആറ് സിനിമകളിൽ വേഷമിട്ടതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

മഴനിലാവ്, ഈയുഗം, നീലഗിരി, ചൈനാ ടൗൺ, ഗർഭശ്രീമാൻ, സക്കറിയായുടെ ഗർഭിണികൾ, ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ശംഖുമുഖം, വെളുത്തകത്രീന, കടമറ്റത്തുകത്തനാർ, സത്യമേവ ജയതേ, സമ്മൻ ഇൻ അമേരിക്ക മുതലായ സീരിയലുകളിലും വേഷമിട്ടു.

ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷ. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts