കേരളോത്സവം സംസ്ഥാന തലത്തിൽ ബാഡ്മിന്റനിൽ ഒന്നാം സ്ഥാനം നേടിയ തൃപ്പിലഴികം തെങ്ങയ്യത്ത് വീട്ടിൽ സെഫി എസ് മാത്യുവിനെ ആദരിച്ചു.
കുണ്ടറ 15-1-2023: തൃപ്പിലഴികം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി സി വിഷ്ണുനാഥ് എം.എൽ.എ ആണ് മൊമെന്റോയും, കാഷ് അവാർഡും നൽകി സെഫി എസ് മാത്യുവിനെ ആദരിച്ചത്.
മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ഗീവർഗീസ് പണിക്കർ, മാത്തുണ്ണി തരകൻ, ഷീബാ സജി, സുബാന ബീഗം, നിഷാദ് അസീസ്, രഞ്ജു തരകൻ, സുമോദ് കോശി, ശിഹാബ് എന്നിവർ സംസാരിച്ചു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം