കൊല്ലം : മുതിർന്ന പത്രപ്രവർത്തകൻ തേവള്ളി ശ്രീകണ്ഠൻ ആർ.എസ്.പി. യിൽ ചേർന്നു. കൊല്ലം ആർ.എസ്.പി. ഓഫീസിൽ ചേർന്ന പ്രവർത്തക യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. പാർട്ടി പതാക കൈമാറി. പി.പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, യു.ടി.യു.സി. അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ. അസീസ്, മുൻമന്ത്രി ബാബു ദിവാകരൻ, ആർ.എസ്.പി.
ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, മണ്ഡലം സെക്രട്ടറി അഡ്വ. ആർ.സുനിൽ തേവള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീകണ്ഠൻ ദീർഘകാലം മാതൃഭൂമി ന്യൂസ് എഡിറ്ററായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന്എം .എ. യും ഇൻസ്റ്റിറ്റൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് പി.ജി. ഡിപ്ലോമയും നേടിയ ശ്രീകണ്ഠൻ യു.കെ.യിലെ പ്രശസ്തമായ തോംസൺ ഫൗണ്ടേഷൻ്റെ പത്രപ്രവർത്തന പരിശീലന വും നേടി. പത്രപ്രവർത്തന രംഗത്തെ മികവിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080