എഴുകോൺ : പടിഞ്ഞാറേ അമ്പലത്തുംകാലയിൽ ഇരുമ്പനങ്ങാട്ട് പോകുന്ന പാലത്തിനു സമീപത്തായിരുന്നു അപകടം നടന്നത്. ടിപ്പർ ലോറിയും സ്കൂട്ടറും തമ്മിൽ ആയിരുന്നു അപകടം. രാവിലെ 9.30 ഓടുകൂടി ആയിരുന്നു അപകടം നടന്നത്. സംഭവം നടന്ന സമയം അതുവഴി കൊട്ടാരക്കരയിലേക്ക് ഡ്യൂട്ടിക്കായി പോയ കണ്ട്രോൾ റൂം എസ്.ഐ ആഷിർ കോഹൂർ റോഡിൽ ഒരാൾ കിടക്കുന്നത് കണ്ട് വണ്ടി നിർത്തുകയും ഉടൻ തന്നെ എഴുകോൺ പോലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു.
ഉടൻ തന്നെ എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം അവിടെ എത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തെ തൊട്ടടുത്തുള്ള ഡോ. ചന്ദ്രബാബുവിന്റെ വീട്ടിൽ നിന്നും ബെഡ്ഷീറ്റ് എടുക്കുകയും പരിക്കുപറ്റിയ ആളെ ആഷിർ കോഹൂറും, ബിജു എബ്രഹാമും, അപ്പോൾ ഓടിക്കൂടിയ മറ്റു രണ്ടു പേരും കൂടി ചേർന്ന് പോലീസ് ജീപ്പിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലത്തുംകാല രശ്മി നിവാസിൽ കെ ശശിധരൻ (71) ആണ് മരിച്ചത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080