Monday, June 16, 2025

ട്രാഫിക്ക് ബ്ലോക്ക് പരിഹരിക്കുന്നതിന് ദുബായിലെ സ്കൂളുകൾ രക്ഷിതാക്കളിൽ നിന്ന് ആശയങ്ങൾ തേടുന്നു.

ദുബായ് : ഹ്യൂമൻ ഡെവലെപ്മെന്റ് അതോറിറ്റിയുടെ (KHDA ) സഹകരണത്തോടെടെ റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA ) വിദ്യാർത്ഥികളുടെ ഗതാഗത സുരക്ഷിതത്വത്തിനായി ദുബായിൽ പഠനം നടത്തുന്നു. രക്ഷിതാക്കളുടെയും ഗതാഗത ആവശ്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും കൂടി ലക്ഷ്യമിട്ടാണ് ഇതെന്ന് സ്കൂളുകൾ രക്ഷിതാക്കൾക്കയച്ച ചോദ്യാവലിയിൽ പറയുന്നു.

എമിറേറ്റിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ദുബായുടെ പുതിയ പദ്ധതിയാണിത് . ഗതാഗതം സുഗമമാക്കുന്നതിന്ന് സ്വീകരിക്കുന്ന നടപടികളിൽ, നേരത്തെ പ്രഖ്യാപിച്ചതുപോലെ, സ്കൂൾ ഗതാഗതം ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള ഒരു നയം വികസിപ്പിച്ചിട്ടുണ്ട് . സ്കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതം 13 ശതമാനം മെച്ചപ്പെടുത്താൻ ഈ പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

സ്കൂളിലെ രക്ഷിതാക്കൾ അഭ്യർത്ഥനയോട് അനുകൂലമായാണ് പ്രതികരിക്കുന്നത്. എല്ലാവരുടെയും ദൈനംദിന ജീവിതത്തിൽ ഇത് വളരെ വലിയ ഘടകമാണ്. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മാതാപിതാക്കൾക്ക് അതിയായ താൽപ്പര്യമുണ്ട്. ഞങ്ങളുടെ സ്കൂളിൽ പ്രധാനമായും ഇമാറാത്തി വിദ്യാർത്ഥികളാണ്. ദുബായുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. നഗര വ്യാപകമായ ആസൂത്രണത്തിൽ ഇത് വലിയ ഗുണം ചെയ്യുമെന്ന് ഒരു സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts