Tuesday, August 26, 2025

കുണ്ടറ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി അവഹേളനം; പദ്ധതിരേഖ കത്തിച്ച് പ്രതിഷേധിച്ചു.

കുണ്ടറ ഗ്രാമ പഞ്ചായത്തിന്റെ 2025 – 2026 വർഷത്തെ പദ്ധതി രേഖയിൽ പട്ടികജാതി വിഭാഗങ്ങൾ വിദ്യാഭ്യാസ പരമായ നേടിയ മുന്നേറ്റത്തെ താഴ്ത്തികെട്ടുന്ന പരാമർശങ്ങൾ ഉൾപ്പെടെ സർക്കാർ ഉത്തരവിലൂടെ പട്ടികജാതി വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന മേഖലകളെ അവമതിപ്പിന് കാരണമാക്കുന്ന കോളനി എന്ന പേരിന് പകരം കാലാനുസൃതമായി ഉചിതമായ പേര് നാമകരണം ചെയ്യാം എന്നിരിക്കെ പദ്ധതി രേഖയിൽ കോളിനി എന്ന പദം ഉപയോഗിച്ച് കുണ്ടറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പട്ടികജാതിക്കാരെ അവഹേളിച്ച നടപടിയിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിരേഖ കത്തിച്ച് പ്രതിഷേധിച്ചു.

പട്ടികജാതി ഉപ പദ്ധതി വിഹിതം കുറയുന്നതിനും പട്ടികജാതി വനിതാ സംവരണം ഇല്ലാതാക്കാൻ കാരണമായ സെൻസസിലെ അപാകത പരിഹരിക്കാൻ കഴിയാത്ത പഞ്ചായത്ത് ഭരണ സമിതി പദ്ധതി രേഖയിലൂടെ പട്ടികജാതി വിഭാഗത്തെ അപമാനിക്കുകയാണെന്ന് ഭാരതീ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുണ്ടറ സുബ്രമഹ്മണ്യം പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. ആശാലത അദ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റെ രാജു. ഡി. പണിക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പെരുമ്പുഴ ഗോപൻ മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. മൻമഥൻനായർ ദളിത്‌ കോൺഗ്രസ് ഭാരവാഹികളായ എൻ.പത്മലോചനൻ, ജി.അനിൽകുമാർ, എൻ. സുനിൽകുമാർ,റ്റി.ഹരീഷ് കുമാർ, എസ്.സുരാജ് മോൻ, പഞ്ചായത്ത് അംഗം ഷാർലെറ്റ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. ഹരീഷ് കുമാർ.മുൻപഞ്ചായത്ത് അംഗങ്ങളായ എസ്.സതീഷ് കുമാർ ഉണ്ണിത്താൻ, കെ. ഉഷ, എസ്.ശ്രീകല എന്നിവർ സംസാരിച്ചു.

വത്സലാ സുരേന്ദ്രൻ, കൊറ്റങ്കര സോമൻ, ഐ. പ്രസാദ്, ജി.അജിത, എസ്. സംഗീത, റ്റി. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts