മഹാദേവ ഭക്തയും ധർമ്മ പ്രചാരകയുമായ
ഷീല ഭവനിൽ സത്യവതി രണ്ടാം അനുസ്മരണവും ശിവഗിരി തീർത്ഥാടന പദയാത്ര വിളംബര സമ്മേളനവും നടത്തി.
കുണ്ടറ 15-12-2023: ഗുരുധർമ്മ പ്രചാരണസംഘം കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഗുരുദേവ ഭക്തയും ഷീലാ ഭവനിൽ സത്യവതിയുടെ രണ്ടാം അനുസ്മരണവും ആർ. ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിൽ നിന്നും കഴിഞ്ഞ 32 വർഷക്കാലമായി നടത്തിവരുന്ന ശിവഗിരി തീർത്ഥാടന പദയാത്ര വിളംബര സമ്മേളനവും പെരുമ്പുഴയിൽ ശിവഗിരി മഠത്തിലെ സ്വാമി കൃഷ്ണാനന്ദ ഉദ്ഘാടനം ചെയ്തു.
സംഘം കേന്ദ്ര സമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ അധ്യക്ഷത വഹിച്ചു. സംഘം ജനറൽ സെക്രട്ടറി ശാന്തിനികുമാരൻ, ഓടനാവട്ടം എം ഹരീന്ദ്രൻ, കവി ഉണ്ണി പുത്തൂർ, ശാഖാ പ്രസിഡന്റ് മിനി, സെക്രട്ടറി അജി, ഗ്രാമ പഞ്ചായത്ത് മെമ്പർ അനിൽ ജി, സുധർമൻ, ജി മോഹൻ, ലാലു, എസ് ഗീത, എസ് ഷീല എന്നിവർ സംസാരിച്ചു.
നിർധന രോഗിയായ ലളിതയ്ക്ക് സംഘം ചെയർമാൻ എഴുകോൺ രാജ് മോഹൻ ചികിത്സാ ധനസഹായം നൽകി.
നിർധനരായ രോഗികൾക്ക് വീൽ ചെയറും ബെഡും മറ്റ് ചികിത്സ സാധനങ്ങളും സത്യവതിയുടെ കുടുംബങ്ങൾ സേവാഭാരതി ഇളമ്പള്ളൂർ യൂണിറ്റ് പ്രസിഡന്റ് കലാധരൻപിള്ളയും മറ്റ് ഭാരവാഹികളും ഏറ്റുവാങ്ങി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ