തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണ്ണ ബ്രേസ്‌ലെറ്റ് ഉടമയ്ക്ക് തിരികെ നൽകി സമൂഹത്തിന് മാതൃകയായി കേരളപുരം കോവിൽമുക്ക് സ്വദേശി സരസ്വതി അമ്മ.
കുണ്ടറ 3.11.2023: കേരളപുരം കോവിൽമുക്ക് വരുൺ നിവാസിൽ സരസ്വതി അമ്മയ്ക്കാണ് ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണ്ണ ബ്രേസ്‌ലെറ്റ് തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയിൽ റോഡിൽ നിന്നും കളഞ്ഞു കിട്ടിയത്.
കുറച്ചു ദിവസം മുൻപ് കേരളപുരം ഞെട്ടയിൽ സ്വദേശിയായ വീട്ടമ്മ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു എന്ന വിവരം കുണ്ടറ മീഡിയയിൽ വിളിച്ച് അറിയിച്ചതനുസരിച്ച് വാർത്ത പോസ്റ്റ് ചെയ്തിരുന്നു. കുണ്ടറ മീഡിയ പോസ്റ്റ് ചെയ്ത വാർത്ത സരസ്വതി അമ്മയുടെ മകൻ സി.പി.ഐ ഇളമ്പള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ വരുൺ കാണുകയും അമ്മയ്ക്ക് ബ്രേസ്‌ലെറ്റ് കളഞ്ഞു കിട്ടിയ വിവരം കുണ്ടറ മീഡിയയിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.
ഈ വിവരം ബ്രേസ്‌ലെറ്റിന്റെ ഉടമയെ കുണ്ടറ മീഡിയ വിളിച്ചറിയിക്കുകയും ഇന്ന് രാവിലെ സരസ്വതി അമ്മയുടെ വീട്ടിൽ എത്തി ഉടമ ബ്രേസ്‌ലെറ്റ് കൈപ്പറ്റുകയും ചെയ്തു. കളഞ്ഞു കിട്ടിയ ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണ്ണ ബ്രേസ്‌ലെറ്റ് ഉടമയ്ക്ക് തിരികെ കൊടുക്കാൻ സന്മനസ്സ് കാണിച്ച സരസ്വതി അമ്മയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ