കുണ്ടറ : മുക്കട സെറാമിക്സ് ഗ്രൗണ്ടിന് സമീപത്താണ് ആഫ്രിക്കൻ ഒച്ചുകൾ കൂട്ടത്തോടെ കാണപ്പെട്ടത്. കുറേക്കാലമായി ഒച്ചിന്റെ ശല്യം മുക്കട ഭാഗത്തും റെയിൽവേ സ്റ്റേഷൻ ഭാഗത്തും ഉണ്ടായിരുന്നെങ്കിലും സമീപ കാലത്തായി ഈ പ്രദേശങ്ങളിൽ വളരെയധികം പെരുകിക്കാണുന്നുണ്ട്.
ജില്ലയിലെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്‌നേൽ) സാന്നിധ്യം കുണ്ടറ മുക്കടയിൽ ഉള്ളവർക്ക് തലവേദനയാകുന്നു. ഇവയുടെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരുടെ ഉള്ളിൽച്ചെന്നാൽ മസ്തിഷ്കജ്വരത്തിനു കാരണമാകും. കാർഷികവിളകളും ഇവ വ്യാപകമായി തിന്നു നശിപ്പിക്കും. ഇരുമ്പിനെ വരെ കാർന്നു തിന്നാൻ ശേഷിയുള്ളതാണ് ഈ ഒച്ച്. അതിനാൽ ഇവയ്ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കീടനീരിക്ഷണകേന്ദ്രം പ്രോജക്ട് ഡയറക്ടർ സ്മിതാ ബാലൻ അറിയിച്ചിട്ടുള്ളതാണ്.
അടിയന്തിരമായി പഞ്ചായത്ത് ഇടപെട്ട് ഇതിനെ നശിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080