യു എ ഇ : കനത്ത പേമാരി ദുരിതം വിതച്ച അൽ ഐനിൽ സാന്ത്വന പ്രവർത്തനവുമായി ഐസി എഫ് പ്രവർത്തകർ രംഗത്തിറങ്ങി. ആദ്യ ദിനം അൽഐൻ ടൗണിൽ പെട്ടുപോയ ആളുകൾക്ക് താമസ സൗകര്യം നൽകുകയും കെട്ടിനിന്ന വെള്ളം നീക്കം ചെയ്യാൻ വേണ്ടി ഹോളുകൾ തുറന്ന് നൽകുന്നതിനും പ്രവർത്തകർ ഇടപെട്ടു.
അൽ ഐൻ ഹീലി ഭാഗത് മഴയിൽ പ്രവേശന കവാടവും പരിസരവും ചളിയിൽ പൂണ്ട മസ്ജിദ് ജാബിരി കഴിഞ്ഞ ദിവസം രാത്രിയോടെ പൂർണ്ണമായും വൃത്തിയാക്കി നിസ്കാരത്തിനു വേണ്ടി പ്രവേശന സജ്ജമാക്കി.
കനത്ത പേമാരിയിൽ കുത്തിയൊലിച്ചെത്തിയ മണ്ണും ചെളിയും കൊണ്ട് നിറഞ്ഞ പള്ളിപരിസരം ആളുകൾക്ക് അവിടേക്ക് പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു. വിവരമറിഞ്ഞ സാന്ത്വനം ടീമിന്റെ നേതൃത്വത്തിൽ 30 ഓളം അംഗങ്ങൾ അടങ്ങിയ സംഘമാണ് രാത്രി തന്നെ ദ്രുതഗതിയിൽ വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടത്. പ്രദേശത്തെ സ്വദേശികളും വേണ്ട മാർഗ്ഗ നിർദ്ദേങ്ങൾ നൽകി.
സാന്ത്വന പ്രവർത്തനത്തിന് പ്രത്യേകം വാട്സ്ആപ് ഗ്രൂപ്പ് ഒരുക്കിയാണ് ഐ സിഎഫ്, മർകസ്, ആ എസ് സി വളണ്ടിയർമാർ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. വെള്ളം കയറിയ വീടുകൾ, പരിസരങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും വെള്ളിയാഴ്ചയോടെ ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ സഹായം ആവശ്യമുള്ളവർ പ്രാദേശിക സാന്ത്വനം ടീമുമായി ബന്ധപ്പെടണമെന്നും നേതാക്കൾ അറിയിച്ചു.
മജീദ് സഖാഫി, നൗഫൽ സഖാഫി, അസീസ് കക്കോവ്, സുൽത്താൻ പരവാക്കൽ, സൈദലവി കുറ്റിപ്പാല,സിദ്ദീഖ്, അസ്കർ വാണിയമ്പലം, മുസ്തഫ ചന്ദനക്കാവ്, റഫീക് കുണ്ടഞ്ചിന തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp