മുംബൈ: സഞ്ചു സാംസൺ 20-20 ലോക കപ്പ് 15 അംഗ ഇന്ത്യൻ ടീമിൽ ഇടം നേടി. മുൻപ് ഇന്ത്യ നേടിയ ലോകകപ്പ് ടീമുകളിൽ ഒരു മലയാളി സാനിധ്യം ഉണ്ടായിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന 15 അംഗ ടീമിൽ മലയാളി താരം സഞ്ചു സാംസൺ ഇടം പിടിച്ചു. ഇന്ന് പ്രഖ്യാപിച്ച ടീമിൽ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ചു എത്തിയത്. സഞ്ചുവിനൊപ്പം റിഷഭ് പന്തും വിക്കറ്റ് കീപ്പർ സ്ഥാനത്തുണ്ട്. ഹാർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
ക്യാപ്റ്റൻ രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ മുൻനിര ബാറ്റർമാർ. റിഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറായി എത്തുന്ന ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു സാംസൺ ഇടം പിടിച്ചത്. ഓൾറൗണ്ടർമാരായി ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിവരാണ് ടീമിലുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവർ പേസർമാരായി ടീമിലുണ്ട്. കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ് സ്പിന്നർമാർ.
ജൂൺ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ടീം ഇന്ത്യ: രോഹിത് ശർമ, യശ്വസി ജയ്‌സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സ്റ്റാൻഡ് ബൈ: ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp