കണ്ടറ 14-5.2023: രണ്ടാമത് സി പി അത്‌ലറ്റിക്ക് ചാബ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ കുണ്ടറ കുമ്പളം സ്വദേശി സാം ആന്റണിയെ കുണ്ടറ ജെ.വി കാസിൽ ആദരിച്ചു. കുണ്ടറയിൽ നിന്നും ഒരു ആദരവ് ലഭിക്കുന്നത് ആദ്യമായാണെന്ന് സാം ആന്റണി പറഞ്ഞു.
ഡൽഹി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന രണ്ടാമത് സി.പി (സെറിബ്രൽ പാഴ്‌സി) അത്‌ലറ്റിക്ക് ചാബ്യൻഷിപ്പിൽ നൂറു മീറ്റർ ഓട്ടമത്സരത്തിൽ ടി 38 കാറ്റഗറിയിൽ സ്വർണ്ണമെഡൽ നേടി കേരളത്തിന്റെ അഭിമാനമായി മാറിയ കുണ്ടറ കുമ്പളം സ്വദേശി സാം ആന്റണിയെ കുണ്ടറ ജെ.വി കാസിലിൽ വെച്ച് നടന്ന ചടങ്ങിലാണ് ജെ വി കാസ്സിൽ മാനേജ്മെന്റ് ആദരിച്ചത്.
ജെ.വി കാസിൽ മാനേജിങ് ഡയറക്ടർ maraya ജയ് വിക്ടർ, ജോണി വിക്ടർ, ഫാത്തിമ മാതാ നാഷണൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെല്ലി മത്തിയാസ്, വിളയിൽ ഫാമിലിക്ക് വേണ്ടി ജ്യോചി വിക്ടർ എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു.
കുമ്പളം തുണ്ടുപുരയിടത്തിൽ ആന്റണിയുടെയും ഓർത്തലയുടെയും മകനാണ് സാം. 18 സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 560 പേരിൽ നിന്നുമാണ് സാം ആന്റണി ഒന്നാം സ്ഥാനത്തെത്തി സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ഒരുപാട് കഷ്ടപ്പാടുകളിൽ നിന്നുകൊണ്ടാണ് സാം ഈ സ്വർണമെഡൽ നേടിയെടുത്തതെന്നു സാം ന്റെ ‘അമ്മ പറഞ്ഞു.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം