Tuesday, August 26, 2025

ഗ്രനേഡ് ആക്രമണം ചെറുക്കും, വെടിയേൽക്കില്ല; അതിസുരക്ഷാ നിസാൻ പട്രോൾ സ്വന്തമാക്കി സൽമാൻഖാൻ

ഗ്രനേഡ് ആക്രമണം ചെറുക്കും, വെടിയേൽക്കില്ല; അതിസുരക്ഷാ നിസാൻ പട്രോൾ സ്വന്തമാക്കി സൽമാൻഖാൻ;

ഇത്തരം ബുള്ളറ്റ് പ്രൂഫ് മോഡലിന് 2 മുതൽ 2.5 കോടി രൂപയാണ് വാഹനത്തിന്റെ വില. സൽമാൻ മുമ്പ് ടൊയോട്ട ലാൻഡ് ക്രൂയിസർ LC200 ഉപയോഗിച്ചിരുന്നു. പുതിയ കാറിന് ബി6 അല്ലെങ്കിൽ ബി7 ലെവൽ പരിരക്ഷയുണ്ട്. ജാലകങ്ങൾക്കും ബോഡിക്കും കനത്ത വെടിവെപ്പിനെ നേരിടാൻ കഴിയും. ലോറൻസ് ബിഷ്‌ണോയിയിൽ നിന്നും ഗോൾഡി ബ്രാറിൽ നിന്നും വധഭീഷണി നേരിട്ടതിനെ തുടർന്നാണിത്.

കോടികളുടെ വിലയുള്ള അദ്ദേഹത്തിന്റെ ഭ്രാന്തൻ വാഹനങ്ങളുടെ നോട്ടം ഇതാണ്, വിആർ 10 സുരക്ഷാസംവിധാനങ്ങളുള്ള വാഹനങ്ങളുടെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈൻ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഫലപ്രദമായി ചെറുക്കും. ഏകദേശം 15 കിലോഗ്രാം ടിഎൻ‌ടി സ്ഫോടനത്തിൽനിന്നു നിന്നു വരെ തടയാൻ ശേഷിയുണ്ട് ഈ നിലവാരത്തിലുള്ള വാഹനങ്ങളുടെ ബോഡിക്ക്. കൂടാതെ തീപിടിക്കാതിരിക്കാനും.

ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളുള്ള ലാൻഡ് ക്രൂസറിൽനിന്ന് അതിസുരക്ഷാ സൗകര്യമുള്ള നിസാൻ പട്രോളിലേക്ക് മാറിയ സൽമാന്റെ പുതിയ വാഹനത്തിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പുതിയ വാഹനത്തിൽ സൽമാൻ ഖാൻ സഞ്ചരിക്കുന്ന വിഡിയോ
ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Kundara MEDIA
facebook | youtube | instagram | website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts