Saturday, October 11, 2025

സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച്; സംസ്ഥാന സർക്കാർ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ.

സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച്; സംസ്ഥാന സർക്കാർ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ.

സംസ്ഥാന സർക്കാരിന്റെ വയനാടിന്റെ പുനർ നിർമ്മാണത്തിനായി സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച് എന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ (ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ).

സർക്കാർ ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ ഓപ്ഷൻ നൽകണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എസ് കെ ജയകുമാർ ആവശ്യപ്പെട്ടു. ജീവനക്കാർക്കും അധ്യാപകർക്കും സഹായത്തെ സംബന്ധിച്ച്‌ സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

റീ ബിൽഡ് വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് എന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. മുഖ്യമന്ത്രിയാണ് സർവ്വീസ് സംഘടനകളുടെ യോഗത്തിൽ ശമ്ബളത്തിൽ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.

പത്ത് ദിവസത്തെ ശമ്ബളം നൽകേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ സംഘടനാ പ്രതിനിധികളാണ് അഞ്ച് ദിവസത്തെ ശമ്ബളം നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts