Monday, June 16, 2025

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു;

തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാന്റെ പ്രതിമ. തൃശൂർ ന​ഗരത്തിലാണ് ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്.

എന്നാൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts