ശബരിമല മേൽശാന്തിയായി കൊല്ലം ശക്തികുളങ്ങര സ്വദേശി നാരായണീയം എസ്. അരുൺ കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആറ്റുകാൽ മുൻ മേൽശാന്തിയായിരുന്നു. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് അരുൺ കുമാർ നമ്പൂതിരിക്ക് പുതിയ നിയമനം ലഭിച്ചത്.
രാവിലെ ഉഷ:പൂജയ്ക്ക് ശേഷം ആയിരുന്നു നറുക്കെടുപ്പ് നടന്നത്. പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്. മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് സ്വദേശി വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.
15 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി വൈഷ്ണവി എന്ന കുട്ടിയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080