എഴുകോൺ : റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഉദയ കിരൺ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നിർമിച്ച് നൽകുന്ന വീടിന്റെ കല്ലിടീൽ കർമ്മം ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ, ക്ലബ് പ്രസിഡന്റ് അലക്സ് വർഗീസ് (മാനേജിങ് ഡയറക്ടർ, SUNCO) എന്നിവർ ചേർന്ന് നിർവഹിച്ചു.
മുക്കൂട് സ്വദേശികളായ വുഷ്ണു, വിനീത ദമ്പതികൾക്കാണ് വീട് വച്ചു നൽകുന്നത്. പ്രോജക്ട് ചെയർമാൻ കെ. ജി. പിള്ള, റവന്യു ജില്ലാ ഡയറക്ടർ കെ. ജി. കൃഷ്ണകുമാർ, കോ-ഓർഡിനേറ്റർ ഷാജി വിശ്വനാഥ്, അസിസ്റ്റന്റ് ഗവർണർ വിപിൻ കുമാർ, ക്ലബ് സെക്രട്ടറി അരുൺ പ്രകാശ്, ഡോ. വർഗീസ് കയൽവാരാത്ത്, അനൂപ് ജോൺ, അമീൻ ഷെരീഫ്, ചാൾസ് മാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080