നെടുമ്പായിക്കുളം സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയ്ക്കും, കുണ്ടറ ദേശത്തിനും അഭിമാനമായി റവ.ഫാ.റ്റി.ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പാ പദവിയിലേക്ക്.
മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദീകനായ കൊന്നയിൽ അച്ചൻ എന്നറിയപ്പെടുന്ന നെടുമ്പായിക്കുളം സെൻറ്മേരീസ് ഓർത്തഡോക്സ് ഇടവക അംഗമായ റവ.ഫാ റ്റി.ഗീവർഗ്ഗീസ് 2023 ഓഗസ്റ്റ് 17 വ്യാഴം മലബാർ ഭദ്രാസനത്തിലെ വന്ദ്യ.ഫിലിപ്പ് മുണ്ടമറ്റം, റവ.ഫാ. പി.പി. എബ്രഹാം എന്നി വൈദീകരോടൊപ്പം പാലക്കാട്, യാക്കര സെൻറ്മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വച്ചു ദൈവഹിതമായാൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ. ഗീവർഗ്ഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ ത്യക്കരങ്ങളാൽ കോർ -എപ്പിസ്കോപ്പ പദവിയിലേക്ക് പരിശുദ്ധാത്മ നിറവിൽ ഉയർത്തപ്പെടുന്നതാണ്.
News Desk Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ