Monday, June 16, 2025

റിട്ട. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർ മോഹനൻ, പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയി ചുമതലയേറ്റു.

പത്തനാപുരം : പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർ ആയി വിരമിച്ച എഴുകോൺ സ്വദേശി മോഹനൻ പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയി ചുമതലയേറ്റു.

എഴുകോൺ ചട്ടേൽ വീട്ടിൽ താമസിക്കുന്ന മോഹനൻ 1992 ൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായാണ് സേവനം തുടങ്ങിയത്. 1994 ൽ സാമൂഹിക നീതി വകുപ്പിലേക്ക് എത്തി. 2012 ൽ കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട ലെയ്സൺ ഓഫീസറായ മോഹനൻ പിന്നീടുള്ള പത്ത് വർഷക്കാലം സാമൂഹ്യ നീതി വകുപ്പിൻ്റെ വിവിധ സംരക്ഷണ കേന്ദ്രങ്ങളുടെ ചുമതലക്കാരനായിരുന്നു.

വയോജന മേഖലയിലും കുട്ടികളുടെ സംരക്ഷണ മേഖലയിലുമുള്ള മികച്ച പ്രവർത്തനത്തിന് മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.

32 വർഷക്കാലത്തെ സർവീസ് ജീവിതത്തിൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള നിരവധി നിരാലംബരായവരെ ജീവിതത്തിൽ ചേർത്ത് പിടിക്കാൻ കഴിഞ്ഞിട്ടുള്ള വ്യക്തി ആയിരുന്നതുകൊണ്ടാണ് ഗാന്ധിഭവനിൽ അഡ്മിനിസ്ട്രേറ്ററായി നിയമനം ലഭിക്കാൻ ഇടയായത്.

ഭാര്യ: രാജേശ്വരി, മക്കൾ : അനന്ദു മോഹൻ, ആവണി, മരുമക്കൾ : അനുഷ, നിതിൻരാജ്

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts