വയനാട്ടിൽ വീണ്ടും ഭൂമികുലുക്കം; വലിയ ശബ്ദം കേട്ടെന്ന് പരിസരവാസികൾ
കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിന്റെ പല ഭാഗങ്ങളിലും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായി. എടക്കൽ ഗുഹ, അമ്പുകുത്തിലെ, പിണങ്ങോട്, മൂരിക്കാപ്പ്, കുറിച്യർമല എന്നീ പ്രദേശങ്ങളോട് ചേർന്ന സ്ഥലങ്ങളിൽ ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
ഇന്ന് രാവിലെ 10.11നാണ് സംഭവം. മുഴക്കം കേട്ടതായി നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഴക്കം കേട്ട പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ തഹസിൽദാർ നിർദേശിച്ചു. വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.
മൂരിക്കാപ്പിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഗ്ലാസുകൾ താഴെ വീണതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഭൂചലനം സംബന്ധിച്ച് സർക്കാർ സ്ഥിരീകരണം വന്നിട്ടില്ല. പരിശോധന നടത്താൻ സംഭവ സ്ഥലത്തേയ്ക്ക് റവന്യൂ ഉദ്യോഗസ്ഥർ പോയിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X