കുവൈറ്റിൽ മലയാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് വൻ തീപിടിത്തം; നിരവധിപേർ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ കൂടാൻ സാധ്യത.
കുവൈറ്റ് സിറ്റി 12.6.2024: കുവൈറ്റിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസകേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മമരണമടഞ്ഞവരിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോട് കൂടിയാണ് മംഗഫ് ബ്ളാക്ക് നാലിലുള്ള കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.
മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
താഴെനിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരിക്കേറ്റു. ഫയർഫോഴ്സും പോലീസും എത്തിയാണ് തീ അണയ്ച്ചത്. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രി ഫഹദ് അൽ യൂസഫ് അപകട സ്ഥലം സന്ദർശിച്ചു അന്വേഷണത്തിന് ഉത്തരവിട്ടു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X