തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക. കൊല്ലത്തു നിന്ന് രാവിലെ രാവിലെ 6.15 ന് പുറപ്പെടുന്ന ട്രെയിൻ 9.30 ന് എറണാകുളം ജംങ്ങ്ഷനിലെത്തും.
നിൽക്കാൻപോലും ഒരിഞ്ച് സ്ഥലമില്ലാതെ ജനറൽ കോച്ചുകളിലെ തിങ്ങിഞെരിഞ്ഞുള്ള ദുരിതയാത്രയുടെ ദൃശ്യങ്ങൾ യാത്രക്കാർതന്നെ പുറത്തുവിട്ടിരുന്നു. വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞു വീഴുന്ന സാഹചര്യവും ഉണ്ടായി. വന്ദേഭാരത് സർവിസ് ആരംഭിച്ചതോടെ വേണാടിന്റെ സമയം മാറ്റിയതാണ് ദുരിതത്തിന് കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം പി സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം അറിയിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എം പി യുടെ ഫേസ്ബുക്ക് പോസ്റ്റ് ;
കൊല്ലം – എറണാകുളം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാർത്തകൾ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ളവരെ ഡൽഹിയിൽ നേരിട്ട് എത്തി കാര്യങ്ങൾ ചർച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു.
ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080