Monday, June 16, 2025

ദുബായ് റൈഡ് നവംബർ 10-ന്, രജിസ്ട്രേഷൻ ആരംഭിച്ചു.

ദുബായ് : ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ അഞ്ചാമത് പതിപ്പ് നവംബർ 10-ന് സംഘടിപ്പിക്കും. ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്‌, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ചാണ് സൈക്ലിംഗ് ട്രാക്ക് ഒരുക്കുന്നത്.

ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകൾ ഉണ്ടായിരിക്കും. 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോ മീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും ഒരുക്കും. ഡിപി വേൾഡാണ് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ് ഒരുക്കുന്നത്.

ദുബായ് റൈഡിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്ട്രേഷൻ നവംബർ 9ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. താത്പര്യമുള്ളവർക്ക് https://www.dubairide.com/en/register/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts