റോട്ടറി ക്ലബ് ഓഫ് കുണ്ടറ മിഡ് ടൗണിന്റെ നേതൃത്വത്തിൽ കുണ്ടറ എംജി ഡി ഗേൾസ് ഹൈസ്കൂളിൽ വായനാദിനാചരണവും സൈക്കിൾ വിതരണവും നടത്തി.
കുണ്ടറ: എംജി ഡി ഗേൾസ് ഹൈസ്കൂളിലെ വായന ദിനാചരണത്തിന്റെയും റോട്ടറി ക്ലബ് ഓഫ് കുണ്ടറ മിഡ് ടൗണിന്റെ നേതൃത്വത്തിലുള്ള സൈക്കിൾ വിതരണത്തിന്റെയും ഉദ്ഘാടനം കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് നിർവഹിച്ചു.
സ്കൂൾ കോ- ഓർഡിനേറ്റർ ഫാദർ ബിജി കോശി വൈദ്യൻ സ്കൂൾ ഡയറി പ്രകാശനം ചെയ്തു. പി.എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ ക്വിസ് മത്സരം എന്നിവ നടത്തി.
ഹെഡ്മാസ്റ്റർ സാമുവൽ, റൊട്ടേറിയൻ ശാലു ജോൺ, ബാലചന്ദ്രൻ, സജി, സീനിയർ അസിസ്റ്റന്റ് ജോമിനി സൂസൻ എബ്രഹാം, സ്റ്റാഫ് സെക്രട്ടറി മാത്യു രാജൻ, മേരി വിജിത.എസ്, സുമ.പി എന്നിവർ പ്രസംഗിച്ചു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ